തിരുവനന്തപുരം: നരുവാമ്മൂട്ടിൽ പോളിടെക്നിക് വിദ്യാർഥി വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. കൈമനം ഗവൺമെന്റ് പോളിടെക്നിക് കോളജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് രണ്ടാം വർഷ വിദ്യാർഥിനി മഹിമ(17) ആണ് മരിച്ചത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് സംഭവം. വീടിനുള്ളിൽ നിന്ന് മഹിമയുടെ നിലവിളിയും പുകയും കേട്ട് ഓടിയെത്തിയ നാട്ടുകാർ പിൻവാതിൽ പൊളിച്ച് അകത്തു കയറി. മഹിമയെ വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോളജ് യൂണിയനിലെ മാഗസീൻ എഡിറ്റർ കൂടിയായിരുന്നു മഹിമ.സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നിഗമനം. പെട്ടെന്നുള്ള മാനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലാണുള്ളത്.
