കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ പിജി വിദ്യാർഥിനി ആത്മഹത്യ ചെയ്തു. കുറുംപ്പംപടിയിലെ സ്വകാര്യ കോളജിലെ എംഎസ്ഡബ്ല്യു വിദ്യാർഥിനി അക്ഷര(23) ആണ് മരിച്ചത്. ഇന്നലെ അക്ഷരയ്ക്കു പിജി പരീക്ഷയുണ്ടായിരുന്നു. ഇന്ന് രാവിലെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഇന്നലെ നടന്ന പരീക്ഷ പ്രതീക്ഷിച്ച രീതിൽ എഴുതാനായിട്ടില്ലെന്ന് അതിൽ പറയുന്നു. പരീക്ഷയിൽ തോൽക്കുമോയെന്ന് ഭയപ്പെട്ട് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
