പോളിടെക്നിക് വിദ്യാർഥിനി ജീവനൊടുക്കി; ദുരൂഹതയില്ലെന്ന് പൊലീസ്

തിരുവനന്തപുരം: നരുവാമ്മൂട്ടിൽ പോളിടെക്നിക് വിദ്യാർഥി വീടിനുള്ളിൽ ആത്മഹത്യ ചെയ്തു. കൈമനം ഗവൺമെന്റ് പോളിടെക്നിക് കോളജിലെ കൊമേഴ്സ്യൽ പ്രാക്ടീസ് രണ്ടാം വർഷ വിദ്യാർഥിനി മഹിമ(17) ആണ് മരിച്ചത്. വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് സംഭവം. വീടിനുള്ളിൽ നിന്ന് മഹിമയുടെ നിലവിളിയും പുകയും കേട്ട് ഓടിയെത്തിയ നാട്ടുകാർ പിൻവാതിൽ പൊളിച്ച് അകത്തു കയറി. മഹിമയെ വീടിനുള്ളിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കോളജ് യൂണിയനിലെ മാഗസീൻ എഡിറ്റർ കൂടിയായിരുന്നു മഹിമ.സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് …

പിലിക്കോട് കണ്ണങ്കൈയിലെ പലിയേരി ദാമോദരൻ അന്തരിച്ചു

കാസർകോട്: പിലിക്കോട് കണ്ണങ്കൈയിലെ പലിയേരി ദാമോദരൻ (75) അന്തരിച്ചു. സി.പി.എം മുൻ കണ്ണങ്കൈ ബ്രാഞ്ച് സെക്രട്ടറി, പടുവളം ക്ഷീരോല്പാദക സംഘം ഡയരക്ടർ, കർഷക സംഘം പിലിക്കോട് വില്ലേജ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഓമന കീനേരി. മക്കൾ: സന്തോഷ് കുമാർ കെ, സുരേഷ് കുമാർ കെ. മരുമക്കൾ: ഷീജ കല്ലൂരാവി, സജിന കണ്ണങ്കൈ. സഹോദരങ്ങൾ: അമ്പു പലിയേരി, കാർത്ത്യായനി പി, ഭാസ്കരൻ എം, ശ്രീധരൻ പി, കുഞ്ഞിരാമൻ പി. സംസ്കാരം ചൊവാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് …

ലഗേജിൽ ഒളിപ്പിച്ച് വന്യജീവികളെ കടത്താൻ ശ്രമം; പത്തനംതിട്ട സ്വദേശികളായ ദമ്പതികൾ വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി: തായ്ലൻഡിൽ നിന്ന് വന്യജീവികളുമായെത്തിയ ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ ജോബ്സൺ ജോയ്, ഭാര്യ ആര്യമോൾ എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. 3 മർമോസെറ്റ് കുരങ്ങുകൾ, 2 ടാമറിൻ കുരങ്ങുകൾ, ഒരു മക്കാവു തത്ത എന്നിവയെയാണ് ഇവർ കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്ച പുലർച്ചെ ബാങ്കോക്കിൽ നിന്നുള്ള തായ് എയർവേയ്സ് വിമാനത്തിലാണ് ഇവരെത്തിയത്. ബാഗിൽ പ്രത്യേക പെട്ടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു മൃഗങ്ങൾ. ഇവയ്ക്ക് വിപണിയിൽ ലക്ഷക്കണക്കിനു രൂപയുടെ മൂല്യമുണ്ട്. പോക്കറ്റ് മങ്കി എന്നറിയപ്പെടുന്ന മർമോസെറ്റ് കുരങ്ങുകൾക്ക് മാത്രം …