ആലപ്പുഴ: യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി 35 ആയി തുടരാൻ സംസ്ഥാന സമ്മേളനത്തിൽ തീരുമാനം. ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിൽ പ്രവർത്തന പ്രായപരിധി 40 ആയി ഉയർത്തണമെന്ന നിർദേശം ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 12 ജില്ലകളിൽ നിന്നുള്ള പ്രതിനിധികളും നിർദേശത്തെ എതിർക്കുകയായിരുന്നു. പുതിയ മുഖങ്ങളെ ജില്ലാ, സംസ്ഥാന തലങ്ങളിൽ കൊണ്ടുവരാനുള്ള പരിശ്രമം കോൺഗ്രസിൽ ഉണ്ടാകുന്നില്ലെന്ന് പ്രമേയത്തിൽ വിമർശനം ഉയരുന്നു. പുതുതലമുറയെ ആകർഷിക്കുന്നതിൽ റാപ്പർ വേടനെ മാതൃകയാക്കണം. സമരമാർഗത്തിൽ ഉൾപ്പെടെ കാലോചിതമായ മാറ്റങ്ങൾ വേണമെന്നും പ്രമേയത്തിൽ പറയുന്നു.
