14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; 56കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ആര്യനാട്ട് 14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 56 വയസ്സുകാരൻ അറസ്റ്റിൽ. തിരുവനന്തപുരം ആര്യനാട് അന്തിയറ സ്വദേശി ഇൻവാസ് ആണ് പിടിയിലായത്.കഴിഞ്ഞ ദിവസം വയറുവേദനയെ തുടർന്ന് പെൺകുട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി 2 മാസം ഗർഭിണിയാണെന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രി അധികൃതർ പൊലീസിനെ വിവരമറിയിച്ചു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ഇൻവാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page