തൃശൂർ: ലോറി ബൈക്കിന്റെ പിറകിലടിച്ചു യുവാവിനും പെൺ സുഹൃത്തിനും ദാരുണാന്ത്യം. എറണാകുളം കലൂർ ”എംപയർ” അപ്പാർട്ട്മെന്റിൽ നെടുമ്പുരയ്ക്കൽ വീട്ടിൽ മാസിൻ അബ്ബാസ് (36), സഹയാത്രിക ആലപ്പുഴ പടനിലം നൂറനാട് നടുവിലേമുറി തച്ചന്റെ കിഴക്കേതിൽ വിദ്യ വിജയൻ (38) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 9 മണിയോടെ
മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ കുതിരാൻ തുരങ്കത്തിന്റെ പടിഞ്ഞാറ് വഴുക്കുംപാറ അടിപ്പാതയ്ക്കു മുകളിൽ വച്ചാണ് അപകടം.
ഹെൽമെറ്റ് ബൈക്കിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണപ്പോൾ ബൈക്ക് പെട്ടെന്ന് നിർത്തുകയായിരുന്നു. ഈ സമയം പിറകിൽ വന്ന പാൽലോറി ബൈക്കിലേക്ക് ഇടിച്ചുകയറി. ബൈക്കിന്റെ പകുതിയോളം ഭാഗവും രണ്ട് യാത്രക്കാരും ലോറിയുടെ ടയറിനടിയിൽ കുടുങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനുശേഷം ദേശീയപാത വിഭാഗത്തിന്റെ ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റിയാണ് ഇവരെ പുറത്തെടുത്തത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.
