കോഴിക്കോട്: എസ്എഫ്ഐയുടെ ദേശീയ സമ്മേളനത്തിൽ പങ്കെടുക്കാൻ സ്കൂളിനു അവധി നൽകിയെന്ന സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ റിപ്പോർട്ട് തേടി. കോഴിക്കോട് മെഡിക്കൽ കോളജ് ക്യാംപസ് ഹൈസ്കൂളിനാണ് ഹെഡ്മാസ്റ്റർ അവധി നൽകിയത്. എസ്എഫ്ഐ നേതാക്കൾ ആവശ്യപ്പെട്ട പ്രകാരമാണ് അവധി നൽകിയതെന്ന് ഹെഡ്മാസ്റ്റർ പ്രതികരിച്ചു. പിന്നാലെയാണ് ഡെപ്യൂട്ടി ഡയറക്ടർ ഇടപെട്ടത്.
നേരത്തേ കെ എസ് യു സമരത്തിന് സ്കൂളിന് അവധി നൽകാത്തതു വൻ പ്രതിഷേധത്തിനു കാരണമായിരുന്നു. അന്ന് പൊലീസിന്റെ ഭാഗത്തു നിന്ന് യാതൊരു സഹകരണവും ഉണ്ടായില്ല. ഇന്ന് എസ്എഫ്ഐ സമരമാണെന്ന നിലയിൽ നേതാക്കൾ അറിയിച്ചതോടെയാണ് അവധി നൽകിയതെന്നാണു ഹെഡ്മാസ്റ്ററുടെ വിശദീകരണം.
എന്നാൽ എസ്എഫ്ഐ ഇന്ന് ഒരിടത്തും പഠിപ്പു മുടക്കിനു ആഹ്വാനം ചെയ്തിട്ടില്ല. ദേശീയ സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള പ്രകടനത്തിൽ പങ്കെടുക്കാനാണ് സ്കൂളിനു അവധി നൽകിയത്.
സമരമായിരിക്കു മെന്ന് ഹെഡ്മാസ്റ്ററാണ് രക്ഷിതാക്കളുടെ വാട്സാപ് ഗ്രൂപ്പിൽ അറിയിച്ചത്.
സംഭവം ശുദ്ധതെമ്മാടിത്ത
മാണെന്നും സമ്മേളനത്തിൽ കുട്ടികളെ പങ്കെടുപ്പിക്കാൻ സ്കൂളിനു അവധി നൽകുന്നത് അംഗീകരിക്കാനാകില്ലെന്നും കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
