തിരുവനന്തപുരം: സ്‌കൂളുകളില്‍ സൂമ്പ ഡാന്‍സ് നടപ്പാക്കുന്ന തീരുമാനത്തില്‍ ഉറച്ചുനിന്ന സര്‍ക്കാര്‍ നിലപാടിനെ എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു ഈശ്വരപ്രസാദ് സ്വാഗതം ചെയ്തു. എന്നാല്‍ മതസംഘടനകളുടെ അഭിപ്രായത്തിനനുസരിച്ച് വിദ്യാഭ്യാസ മന്ത്രി ഇനി യു ടേണ്‍ അടിക്കരുതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങള്‍ തീരുമാനിക്കേണ്ടത് മത സംഘടനകളല്ലെന്ന് അദ്ദേഹം പറഞ്ഞു. വോട്ട് ബാങ്കിനു വേണ്ടി സംസ്ഥാന സര്‍ക്കാര്‍ യുടേണ്‍ അടിക്കുന്നതു പല കാര്യത്തിലും കണ്ടവരാണ് ജനങ്ങള്‍. മതസംഘടനകള്‍ അവരുടെ ഇംഗിതം വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കാന്‍ ശ്രമിക്കരുത്. മതപാഠശാലയല്ല, സ്‌കൂളുകളെന്ന് ആക്കൂട്ടര്‍ മനസ്സിലാക്കണമെന്ന് ഈശ്വര പ്രസാദ് പറഞ്ഞു.
