തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ കുറയുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നിയിപ്പ്. നാളെ മുതല്‍ ബുധനാഴ്ച വരെ ഒരു ജില്ലയിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടില്ല. എന്നാല്‍ വ്യാഴാഴ്ച മുതല്‍ മഴ ശക്തമാകുമെന്നാണ് പ്രവചനം. വ്യാഴാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് 6 ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണിത്. എന്നാല്‍ ഇന്ന് സംസ്ഥാനത്ത് കാര്യമായി മഴ പെയ്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
