എംഡിഎംഎയുമായി സിപിഐ നേതാവ് അറസ്റ്റിൽ; പിടിയിലായത് ലഹരി കൈമാറുന്നതിനിടെ

തിരുവനന്തപുരം: എംഎഡിഎംഎയുമായി സിപിഐ നേതാവ് ഉൾപ്പെടെ 2 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വഴുതയ്ക്കാട് സ്വദേശിയും സിപിഐ പാളയം ലോക്കൽ കമ്മിറ്റിയംഗവുമായ കൃഷ്ണനും സുഹൃത്ത് അലി മുഹമ്മദുമാണ് പിടിയിലായത്. ഇരുവരുടെയും പക്കൽ നിന്ന് 9 ഗ്രാം എഡിഎംഎ പിടിച്ചെടുത്തു. ബൈക്കിലെത്തിയ 2 പേർ എംഡിഎംഎ കൈമാറുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇവരെ പിടികൂടിയത്. ബൈക്കുകളും മൊബൈലും പിടിച്ചെടുത്തിട്ടുണ്ട്.
എഐവൈഎഫ് തിരുവന്തപുരം മണ്ഡലം കമ്മിറ്റി മുൻ സെക്രട്ടറി കൂടിയാണ് പിടിയിലായ കൃഷ്ണൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page