കോഴിക്കോട്: മാവൂരില്‍ വാഹന ഷോറൂമിനു തീപിടിച്ചു. ഷോറൂമിനകത്തുണ്ടായിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു.
മാവൂര്‍ പൊലീസ് സ്റ്റേഷനു മുന്നിലുള്ള ഇരുചക്ര വാഹന ഷോറൂമില്‍ ഇന്നു രാവിലെയാണ് തീപിടിത്തമുണ്ടായത്. പൊലീസ് വിവരം ഉടമയെ അറിയിച്ചു.
ഫയര്‍ഫോഴ്സും പൊലീസും ചേര്‍ന്നു നടത്തിയ കഠിന ശ്രമത്തെത്തുടര്‍ന്നു തീയണച്ചെങ്കിലും വാഹനങ്ങള്‍ കത്തി നശിച്ചിരുന്നു. തീപിടിത്തത്തിനു കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നു കരുതുന്നു.
