-പി പി ചെറിയാന്‍
കാലിഫോര്‍ണിയ: കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനത്തേക്ക് പാസ്റ്റര്‍ ചെ ആന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു, വിശ്വാസം, കുടുംബം, സ്വാതന്ത്ര്യം എന്നിവയില്‍ അധിഷ്ഠിതമായ ഒരു ഗ്രാസ്റൂട്ട് പ്രസ്ഥാനം ആരംഭിക്കുമെന്ന് പ്രതിജ്ഞയെടുത്ത ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.
പസഡീനയിലെ ഹാര്‍വെസ്റ്റ് റോക്ക് ചര്‍ച്ചിന്റെ സ്ഥാപകനും ആഗോള അപ്പസ്‌തോലിക് നെറ്റ്വര്‍ക്കായ ഹാര്‍വെസ്റ്റ് ഇന്റര്‍നാഷണല്‍ മിനിസ്ട്രിയുടെ നേതാവാണ് പാസ്റ്റര്‍ ചെ ആന്‍. കഴിഞ്ഞ ആഴ്ച കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാനുള്ള തന്റെ ആഗ്രഹം പ്രഖ്യാപിക്കുകയായിരുന്നു.
”ദൈവകൃപയാലും പരിശുദ്ധാത്മാവിന്റെ നടത്തിപ്പാലും, കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ എന്നെ വിളിച്ചിട്ടുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു,” ഞായറാഴ്ച രാവിലെ ആന്‍ പ്രസംഗവേദിയില്‍ നിന്ന് പ്രഖ്യാപിച്ചു. പ്രഖ്യാപനത്തെ സഭ ആര്‍പ്പുവിളികളോടെ സ്വീകരിച്ചത്.