തോൽവിക്ക് പിന്നാലെ ഇന്ത്യക്ക് വീണ്ടും തിരിച്ചടി; രണ്ടാം ടെസ്റ്റിൽ ബുംറ കളിക്കില്ലെന്ന് റിപ്പോർട്ട്

ബർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിനു പിന്നാലെ ഇന്ത്യക്ക് കനത്ത തിരിച്ചടി. പേസർ ജസ്പ്രീത് ബുംറ രണ്ടാം ടെസ്റ്റിൽ കളിക്കില്ലെന്നാണ് വിവരം. അമിതമായി മത്സരങ്ങൾ കളിക്കുന്നതിനാൽ വിശ്രമം നൽകുന്നതിനാണ് ബുംറയെ ഒഴിവാക്കുന്നത്. 5 ടെസ്റ്റുകളുടെ പരമ്പരയിൽ 3 ടെസ്റ്റിലാകും ബുംറ കളിക്കുകയെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.ആദ്യ ടെസ്റ്റിൽ ഇന്ത്യൻ ബോളിങ് നിരയിൽ ബുംറയ്ക്കു മാത്രമാണ് തിളങ്ങാനായത്. ആദ്യ ഇന്നിങ്സിൽ താരം 5 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മറ്റു ബോളർമാരെല്ലാം നിറം മങ്ങിയ സാഹചര്യത്തിൽ ബുംറയെ ഒഴിവാക്കുന്നത് ഇന്ത്യയുടെ സാധ്യതകളെ ബാധിച്ചേക്കും. രണ്ടാം ടെസ്റ്റ് ജൂലൈ 2 മുതൽ 6 വരെ എഡ്ഗ്ബാസ്റ്റനിലാണ് നടക്കുക. ആകാശ് ദീപ്, അർഷ്ദീപ് സിങ് എന്നിവരിൽ ഒരാളാകും ബുംറയുടെ പകരക്കാരനെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page