ഇടുക്കി: പനംകുട്ടി സ്വദേശിയായ വൃദ്ധന് വീട്ടുകാരുമായി വഴക്കിട്ടു ചപ്പാത്തു പാലത്തില്‍ നിന്നു പുഴയിലേക്കു ചാടി.
പനംകുട്ടി കാട്ടുവിളയില്‍ ബെന്നി വിന്‍സെന്റാണ് കുത്തിയൊഴുകിക്കൊണ്ടിരിക്കുന്ന മുതിരപ്പുഴ ആറിലേക്കു എടുത്തു ചാടിയത്. ആത്മഹത്യാ ഭീഷണിയുയര്‍ത്തി വീട്ടില്‍ നിന്നിറങ്ങിയതാണെന്നു പറയുന്നു.
വെള്ളത്തൂവല്‍ പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ തുടരുന്നുണ്ട്.
