സൗത്ത് കരോലിന ബീച്ചില്‍ നീന്തുന്നതിനിടെ ഇടിമിന്നലേറ്റ് 20 പേര്‍ക്ക് പരിക്ക്

-പി പി ചെറിയാന്‍

സൗത്ത് കരോലിന: സൗത്ത് കരോലിനയിലെ ഒരു ബീച്ചില്‍ നീന്തുന്നതിനിടെ ഇടിമിന്നലേറ്റ് ഇരുപത് പേര്‍ക്ക് പരിക്കേറ്റു.
ലെക്‌സിംഗ്ടണ്‍ കൗണ്ടിയിലേക്ക് മുറെ ഡാമിന് സമീപമുള്ള ഡൊമിനിയന്‍ ബീച്ച് പാര്‍ക്കിലാണ് അപകടം. ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പോലീസ് സ്ഥലത്തെത്തിയപ്പോള്‍, എട്ട് മുതിര്‍ന്നവരും 12 പ്രായപൂര്‍ത്തിയാകാത്തവരുമായ 20 പേരെ പരിക്കേറ്റ നിലയില്‍ കണ്ടെത്തുകയായിരുന്നു.
പതിനെട്ട് പേര്‍ക്ക് സംഭവസ്ഥലത്ത് ചികിത്സ നല്‍കി വിട്ടു. 12 പേരെ പരിക്കുകളോടെ മൂന്ന് പ്രാദേശിക ആശുപത്രികളിലേക്ക് അയച്ചു. ഈ വര്‍ഷം ഇതുവരെ യുഎസില്‍ ഇടിമിന്നല്‍ മൂലം നാലു പേര്‍ മരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page