പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമം; ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷന് സസ്പെൻഷൻ

പത്തനംതിട്ട: പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനു പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതി അധ്യക്ഷൻ അഡ്വ. എൻ. രാജീവന് സസ്പെൻഷൻ. അഭിഭാഷകൻ പ്രതിയായ പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്നും മറ്റൊരു കേസിലെ അതിജീവിതയുടെ വിവരങ്ങൾ മാധ്യമങ്ങളോട് പങ്കുവച്ചെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ആരോപണങ്ങൾ അന്വേഷിച്ച ജില്ലാ കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വനിത ശിശു വികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടേതാണ് നടപടി.ഹൈക്കോടതി അഭിഭാഷകൻ 17കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് രാജീവൻ വഴിവിട്ട ഇടപെടലുകൾ നടത്തിയത്. പ്രതി പത്തനംതിട്ട ശിശുക്ഷേമ സമിതി ഓഫിസിലെത്തി അതിജീവിതയെ സ്വാധീനിക്കാൻ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page