കോഴിക്കോട്: 150ലേറെ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർജില്ലാ മോഷ്ടാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി ചെമ്മല ബഷീർ എന്നറിയപ്പെടുന്ന ബഷീറിനെയാണ് ഷൊർണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.കോഴിക്കോട് ചാലപ്പുറത്തെ 3 വീടുകൾ കുത്തിതുറന്ന് പണവും സ്വർണവും മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. ഈ മാസം 15,18,21 തീയതികളിലാണ് മോഷണം നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും കൃത്യത്തിനു പിന്നിൽ ബഷീറാണെന്ന് കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിലെ കൊലപാതക കേസ് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിലായി 150ലേറെ കേസുകളിൽ പ്രതിയാണ് ബഷീർ.
