മലപ്പുറം: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ വീണ്ടും ജീവൻ പൊലിഞ്ഞു. നിലമ്പൂരിലെ വാണിയമ്പുഴ ഉന്നതിയിൽ ഗോത്ര വിഭാഗക്കാരനായ ബില്ലി(57)യാണ് മരിച്ചത്. ഇന്ന് വൈകിട്ട് 5നാണ് സംഭവം. കൂൺ പറിക്കാൻ പോയ ബില്ലിയെ കാട്ടാന ആക്രമിച്ചെന്നാണ് പ്രാഥമിക വിവരം. കനത്ത മഴയെ തുടർന്ന് പുഴയിലെ ജലനിരപ്പ് ഉയരുകയും അതിശക്തമായ ഒഴുക്കും ഉണ്ടായതിനാൽ പൊലീസിന് സ്ഥലത്തെത്താൻ സാധിച്ചിട്ടില്ല.
