ഇന്നസെന്റ് എന്ന പേര് വീണ്ടും സ്ക്രീനിൽ തെളിയും; ഇന്നസെന്റിന്റെ കൊച്ചുമകൻ സിനിമയിലേക്ക്

കൊച്ചി: മലയാളത്തിന്റെ പ്രിയനടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണറ്റ് സിനിമയിലെക്ക്. ഐ.എം. ഏലിയാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹായ് ഗയ്സിലൂടെയാണ് ജൂനിയർ ഇന്നസെന്റിന്റെ സിനിമ അരങ്ങേറ്റം. അപ്പാപ്പനെ പോലെ ഹാസ്യകഥാപാത്രത്തെയാണ് ഇന്നസെന്റ് സോണറ്റ് സിനിമയിൽ അവതരിപ്പിക്കുക.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ മൂന്നാം വർഷ ഇംഗ്ലിഷ് ബിരുദ വിദ്യാർഥിയാണ് ഇന്നസെന്റ് സോണറ്റ്. ഇന്നസെന്റിന്റെ മകൻ സോണറ്റിന്റെ ഇരട്ടമക്കളിൽ ഒരാളാണ്. ഇന്നസെന്റ് തന്നെയാണ് ഇരട്ടകളായ പേരക്കുട്ടികൾക്കു ഇന്നസെന്റ്, അന്ന എന്നീ പേരുകളിട്ടത്.
നടൻ ടിനി ടോമിന്റെ മകൻ ആദം ഷെം ടോം, നിർമാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ എന്നിവരും ‘ഹായ് ഗയ്സി’ൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ പൂജ തൃശൂർ പുതുക്കാട് നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page