-പി പി ചെറിയാന്‍
ഹൂസ്റ്റണ്‍(ടെക്‌സസ്): ഡ്രോയറില്‍ ചലനമറ്റ നിലയില്‍ കാണപ്പെട്ട കുട്ടി മരിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉള്‍പ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
2024 മെയ് മാസത്തില്‍ ഹൂസ്റ്റണിന്റെ പടിഞ്ഞാറന്‍ ഭാഗത്തുള്ള ഒരു മോട്ടല്‍ മുറിയില്‍ നിന്നാണ് നാല് മാസം പ്രായമുള്ള ബ്രൂക്ലിന്‍ ഫാഞ്ചറിനെ കണ്ടെത്തിയത്. ബ്രൂക്ലിന്‍ ശ്വാസംമുട്ടി മരിച്ചതായി മെഡിക്കല്‍ എക്സാമിനര്‍ കണ്ടെത്തിയിരുന്നു.
കുട്ടിയുടെ മാതാപിതാക്കളായ ജെറമി ഫാഞ്ചറിനെയും ഡെസ്റ്റിനി കാമ്പോസിനെയും അന്വേഷണ ഉദ്യോഗസ്ഥര്‍ തുടക്കം മുതല്‍ സംശയിച്ചിരുന്നു. ഇപ്പോള്‍, ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയിട്ടുണ്ട്.
കൂടാതെ, ജെറമി ഫാഞ്ചറിന്റെ ഇപ്പോഴത്തെ കാമുകി എന്ന് ഡെപ്യൂട്ടികള്‍ പറയുന്ന മെര്‍ലിന്‍ ജെന്നിഫര്‍ മോര്‍ക്കിനെയും അറസ്റ്റ് ചെയ്തു. മോട്ടല്‍ മുറിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാതാപിതാക്കള്‍ പലപ്പോഴും ബ്രൂക്ലിനെ ഒരു ചെറിയ ഡ്രോയറില്‍ വയ്ക്കാറുണ്ടെന്ന് അന്വേഷകര്‍ പറയുന്നു.
അതേസമയം, കാമ്പോസിന്റെയും ഫാഞ്ചറിന്റെയും മൂന്നു വയസ്സുകാരനായ മൂത്ത കുട്ടി ഇപ്പോള്‍ മുതുമുത്തശ്ശിയോടൊപ്പമാണ് താമസം.