“വാക്കാണ് ഏറ്റവും വലിയ സത്യം”; നിലമ്പൂരിൽ യുഡിഎഫ് വിജയിച്ചതോടെ പന്തയത്തിൽ തോറ്റു, സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു

പാലക്കാട്: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതോടെ പന്തയത്തിൽ തോറ്റ സിപിഐ നേതാവ് മുസ്ലിം ലീഗിൽ ചേർന്നു. സിപിഐ മലപ്പുറം തുവൂർ ടൗൺ ബ്രാഞ്ച് അസിസ്റ്റന്റ് സെക്രട്ടറി ഗഫൂറാണ് വാക്കുപാലിക്കാൻ പാർട്ടി വിട്ടത്. മുസ്ലിം ലീഗ് പ്രവർത്തകനായ ഷരീഫുമായാണ് ഗഫൂർ പന്തയത്തിൽ ഏർപ്പെട്ടത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ആവേശത്തിന്റെ കൊടുമുടിയിലായ 14നാണ് സംഭവം. രാഷ്ട്രീയ തർക്കങ്ങൾക്കിടെ ഷൗക്കത്ത് പരാജയപ്പെട്ടാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് ഷരീഫ് പറഞ്ഞു. ഇതോടെ എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് ജയിക്കുമെന്നും മറിച്ചായാൽ ലീഗിൽ ചേരാമെന്നും ഗഫൂറും പറഞ്ഞു. ഫലം വന്നതോടെ ഇന്ന് രാവിലെ സിപിഐയിൽ നിന്നു രാജിവയ്ക്കുകയായിരുന്നു. മുസ്ലിം ലീഗിൽ പ്രവർത്തിക്കുമെന്നും പ്രഖ്യാപിച്ചു. തുടർന്ന് ഔദ്യോഗികമായി മുസ്ലിം ലീഗിൽ അംഗത്വം സ്വീകരിക്കുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page