മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റം തുടരുന്നു. ആദ്യ റൗണ്ടില്‍ ആരംഭിച്ച ലീഡ് പത്തു മണിയോടെ ആറു റൗണ്ട് കഴിഞ്ഞപ്പോള്‍ ആര്യാടന്‍ ഷൗക്കത്ത് 5348 വോട്ട് ലീഡ് നേടി മുന്നേറ്റം തുടരുന്നു.
ആര്യാടന്‍ ഷൗക്കത്തിന് 19,849 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്വരാജിന് 16078 വോട്ടും ലഭിച്ചു. അന്‍വറിന് 6636 വോട്ട് ലഭിച്ചിട്ടുണ്ട്. ബിജെപിക്കു 2271 വോട്ടാണ് അഞ്ചു റൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ലഭിച്ചിട്ടുള്ളത്.
ഭൂരിപക്ഷത്തില്‍ വലിയ വ്യത്യാസമുണ്ടാക്കാന്‍ കഴിയുന്നില്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് മുന്നേറ്റം തുടരുകയാണ്. അന്‍വര്‍ നേടുന്ന വോട്ട് ആര്‍ക്കെതിരാവുമെന്നതു വോട്ടര്‍മാരും ജനങ്ങളും ഉറ്റു നോക്കുന്നു.
