കേശവതീരം ആയുർവ്വേദ ഗ്രാമം സ്ഥാപകൻ പുറച്ചേരി വെദിരമന ഇല്ലത്ത് വിഷ്ണു നമ്പൂതിരി അന്തരിച്ചു

പയ്യന്നൂർ: സാമൂഹ്യ-സാംസ്കാരിക – ജീവകാരുണ്യ – പരിസ്ഥിതി പ്രവർത്തകനും കേശവതീരം ആയുർവ്വേദ ഗ്രാമം സ്ഥാപകനുമായ പുറച്ചേരി വെദിരമന ഇല്ലത്ത് വിഷ്ണു നമ്പൂതിരി (68) അന്തരിച്ചു. കേശവതീരം ആയുർവ്വേദ ആശുപത്രി മാനേജിംഗ് ഡയറക്ടറാണ്. കവി മണ്ഡലം കേന്ദ്രസമിതി, പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സ്, സഭായോഗം, അറത്തിൽ വായനശാല, യോഗക്ഷേമസഭ യുവജനസഭ ജില്ലാ പ്രസിഡൻ്റ്, ബാലഗോകർണ്ണം ശിവക്ഷേത്രം, പരിസ്ഥിതി സമിതി, കുഞ്ഞിമംഗലം മാങ്ങാ കൂട്ടായ്മ, ജോൺസി സ്മൃതി സമിതി, മാടായിപ്പാറ സംരക്ഷണ സമിതി തുടങ്ങി നിരവധി സംഘടനകളുടെ നേതൃനിരയിൽ പ്രവർത്തിച്ചു. ഡൽഹി പഞ്ചവാദ്യ ട്രസ്റ്റിൻ്റെ ആയുഷ് പുരസ്കാരം,സഭായോഗം മാർഗ്ഗദീപം, കർമ്മ ജ്യോതി, വ്യാപാരശ്രേഷ്ഠ തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. നിരവധി സംഘടനകളാൽ ആദരിക്കപ്പെട്ടിരുന്നു. മലബാറിൽ തേനീച്ച വളർത്തലിന് തുടക്കമിട്ട്തേനീച്ച കൃഷിക്ക് വ്യാപക പ്രചാരം നൽകി. താടിയിലും മുഖത്തും തേനീച്ചകളുടെകൂട് തീർത്ത് പൊതുവേദികളിൽ പ്രദർശനം നടത്തിയിരുന്നു. “തേനീച്ചകളുടെ തോഴൻ ” എന്ന നിലയിൽ ഏറെ ശ്രദ്ധേയനായിരുന്നു.ഭാര്യ: ലത വി.അന്തർജനം(മാനേജർ, നാഗാർജുന, പയ്യന്നൂർ).മക്കൾ: ഡോ. കേശവൻ വെദിരമന ( മെഡിക്കൽ ഡയറക്ടർ, കേശവതീരം ആയുർവ്വേദ ആശുപത്രി ), ഡോ. അശ്വതി വെദിരമന ( സ്പഷലിസ്റ്റ് കൺസൽട്ടൻ്റ്, കേശവതീരം ആയുർവ്വേദ ആശുപത്രി )മരുമക്കൾ: ഡോ. തുളസി കേശവൻ (ചീഫ് മെഡിക്കൽ ഓഫീസർ, കേശവതീരം ആയുർവ്വേദ ആശുപത്രി ), അനൂപ് ഗോവിന്ദ് (അക്കൗൺണ്ട് സ്, തിരുവനന്തപുരം).സഹോദരങ്ങൾ: സാവിത്രി അന്തർജനം ( കോറോം കൊറ്റംവള്ളി ഇല്ലം), ഈശ്വരൻ നമ്പൂതിരി (റിട്ട. എസ്ബി ഐ ഡപ്യൂട്ടി മാനേജർ), കൃഷ്ണൻ നമ്പൂതിരി (റിട്ട. കെ എസ് ആർ ടി സി ) മാധവൻ നമ്പൂതിരി (ബിസിനസ്), ഗോവിന്ദൻ നമ്പൂതിരി (മുൻ അക്കൗണ്ടൻ്റ്, പയ്യന്നൂർ നാഗാർജുന ), ദേവകി അന്തർജ്ജനം (ബംഗളരു), നാരായണൻ നമ്പൂതിരി (റിട്ട. ഖാദി ബോർഡ് )ഞായറാഴ്ച രാവിലെ എട്ടിന്കേശവതീരം ആയുർവ്വേദ സമുച്ചയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം 11.30 തറവാട് ശ്മശാനത്തിൽ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page