തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണത്തിന് പണം അനുവദിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. 61 ലക്ഷത്തോളം ഗുണഭോക്താക്കൾക്കു പെൻഷൻ നൽകാൻ 860 കോടി രൂപയിലധികമാണ് അനുവദിച്ചത്. തുക വരും ദിവസങ്ങളിൽ ഗുണഭോക്താക്കൾക്കു ലഭിച്ചു തുടങ്ങും.
1600 രൂപ വീതമാണ് ലഭിക്കുക. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ ലഭിക്കുന്നവർക്കു ഇന്നോ നാളെയോ പണം ലഭിക്കും. സഹകരണ ബാങ്ക് ഏജന്റുമാർ വഴി നേരിട്ട് പെൻഷൻ വാങ്ങുന്നവർക്ക് തുടർന്നുള്ള ദിവസങ്ങളിലായി പണം ലഭിക്കുമെന്നും ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഇനി 2 മാസ്റ്റർ പെൻഷനാണ് കുടിശികയുള്ളത്.
