കാസര്‍കോട്: അമ്പലത്തറ പാറപ്പള്ളി മഖാമില്‍ കവര്‍ച്ചാശ്രമം. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവമെന്ന് ഭാരവാഹികള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പടിഞ്ഞാറുഭാഗത്തുള്ള വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. പണമോ, വിലപ്പെട്ട രേഖയോ നഷ്ടമായിട്ടില്ലെന്ന് ഭാരവാഹികള്‍ പറഞ്ഞു. വിവരത്തെ തുടര്‍ന്ന് അമ്പലത്തറ പൊലീസെത്തി അന്വേഷണം തുടങ്ങി. മോഷ്ടാവിന്റെ ദൃശ്യം സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും ആളെ വ്യക്തമല്ല. സമീപത്തെ കടയിലും മോഷണം നടന്നതായി വിവരമുണ്ട്. ആളുകള്‍ ബഹളം വച്ചപ്പോള്‍ മോഷ്ടാവ് ഓടി രക്ഷപ്പെട്ടെന്നും പറയുന്നു.
