പത്തനംതിട്ടയിൽ വൻ തീപിടിത്തം; 2 കടകൾ കത്തിനശിച്ചു. പാർക്ക് ചെയ്തിരുന്ന കാറിലേക്കും തീ പടർന്നു

പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് വൻ തീപിടിത്തത്തിൽ 2 കടകൾ കത്തിനശിച്ചു. ജെ&ജെ ഫാൻസി, ഒലീവ് ബേക്കറി എന്നിവയ്ക്കാണ് തീപിടിച്ചത്. ഇന്ന് പുലർച്ചെ 3.15ഓടെയാണ് അപകടം. തണ്ണിത്തോടിലെ ജോമാർട്ട് എന്ന വ്യാപാര സമുച്ചയത്തിനാണ് തിപിടിച്ചത്. കെട്ടിടത്തിന്റെ മുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുൻ ഭാഗവും തീപിടിത്തത്തിൽ ഉരുകി പോയി. 2 യൂണിറ്റ് ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. ബേക്കറിയിലെ 2 എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിക്കുന്നതിനു മുന്നോടിയായി തീ അണയ്ക്കാൻ കഴിഞ്ഞതാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ സഹായിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page