പത്തനംതിട്ട: മദ്യപിച്ച് സ്‌കൂള്‍ ബസ് ഓടിച്ച ഡ്രൈവറെ പൊലീസ് പിടികൂടി. പത്തനംതിട്ട ഇലന്തൂരിലെ സിഎംഎസ് സ്‌കൂളിലെ ബസ് ഡ്രൈവര്‍ ലിബിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വഴിയിലായ കുട്ടികളെ പൊലീസ് സ്‌കൂളിലെത്തിച്ചു. പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് ജംഗ്ഷന് സമീപത്ത് വെച്ച് നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയത്. പ്രാഥമിക പരിശോധനയില്‍ തന്നെ ഇക്കാര്യം തെളിഞ്ഞു. തുടര്‍ന്ന് ഡ്രൈവറെ ബസില്‍ നിന്നും ഇറക്കി പൊലീസ് ഡ്രൈവര്‍ അതേ ബസില്‍ കുട്ടികളെ സ്‌കൂളിലെത്തിച്ചു. ഡ്രൈവര്‍ക്കെതിരെ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ പരിശോധിക്കണമെന്ന് ജില്ല പൊലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
