ആക്രി ശേഖരിച്ച് മാതാപിതാക്കൾ പഠിപ്പിച്ചു, പരിമിതികളിൽ തളർന്നില്ല, മകൾ അഞ്ജലി ഇനി ഡോക്ടർ

കാസർകോട്: തമിഴ് മണ്ണിൽ നിന്ന് എത്തി കാസർകോട് ജില്ലക്കാരായി മാറിയ മാരി മുത്തുവിന്റെയും മുത്തു കുമാരിയുടെയും ആഗ്രഹം സഫലമായി. മകൾ ഇനി ഡോക്ടർ. പിലിക്കോട് മടിവയലിൽ ആക്രി സാധനങ്ങൾ ശേഖരിച്ച് വിറ്റു ജീവിക്കുന്ന ദമ്പതികളുടെ മകൾ അഞ്ജലിക്ക് എംബിബിഎസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം. ഹൗസ് സർജൻസി പൂർത്തിയാക്കി ഡോ. അഞ്ജലി 10 ദിവസത്തിന് ശേഷം വീട്ടിലെത്തും. കഴിഞ്ഞയാഴ്ച കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ഉന്നത ഭ്യാസ മന്ത്രി ആർ.എസ്. രാജകണ്ണപ്പൻ സർട്ടിഫിക്കറ്റ് കൈമാറി. പരിമിതമായ ജീവിതസാഹചര്യ ത്തിലാണ് അഞ്ജലി അഭിമാനാർ ഹമായ നേട്ടം കൈവരിച്ചത്. ചെ റുവത്തൂർ ഗവ. വെൽഫെയർ യുപി സ്കൂളിലായിരുന്നു പ്രാഥമിക പഠനം. പിലിക്കോട് ഹയർ സെക്കൻഡറി സ്കൂളിൽനിന്നും എസ്എസ്എൽസിക്ക് എല്ലാവിഷയത്തിലും എ പ്ലസ്. തുടർന്ന് പ്ലസ് ടു സയൻസിൽ കുട്ടമത്ത് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽനിന്നും എല്ലാവിഷയ ത്തിലും എ പ്ലസ് നേടി വിജയം ആവർത്തിച്ചു. പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളേജിലാണ് എംബിബിഎസി ന് പ്രവേശനം കിട്ടിയത്. ചെറുവത്തൂരിലേയും പിലിക്കോട്ടെയും നാട്ടുകാർക്ക് പരിചിതരാണ് മുത്തുവും മാരിമുത്തുവും. 30 വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽനിന്നും ജോലി തേടിയെത്തിയതാണ് മുത്തു. ആക്രി പെറുക്കി ജീവിതം കരുപ്പിടിപ്പിച്ചു. പിന്നീട് പിലിക്കോ ട് മടിവയലിൽ സ്ഥിരതാമസമാക്കി. മൂത്തമകൾ രേവതി എളമ്പച്ചി തപാൽ ഓഫീസിൽ പോസ്റ്റ് വുമണായും മകൻ സൂര്യ സ്വകാര്യ കമ്പനിയിലും ജോലി ചെയ്യുന്നു.

Subscribe
Notify of
guest
2 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Raj

Congrat’s

Sooraj

Congrats……

RELATED NEWS

You cannot copy content of this page