പാനൂര്‍ നിന്നും കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍

കണ്ണൂര്‍: പാനൂര്‍ പൊയിലൂരില്‍ നിന്നും കാണാതായ യുവാവ് തോട്ടില്‍ മരിച്ച നിലയില്‍. പുല്ലായിത്തോട് താഴെ വീട്ടില്‍ അഭിനവ് പവിത്രനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 7 മണി മുതലാണ് അഭിനവിനെ കാണാതായത്. കൊളവല്ലൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ലൊക്കേഷന്‍ പൊയിലൂരില്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പൊലീസും, നാട്ടുകാരും വ്യാപക തിരച്ചില്‍ നടത്തിവരവെയാണ് പൊയിലൂരിലെ തോട്ടില്‍ വ്യാഴാഴ്ച രാവിലെ മൃതദേഹം കണ്ടെത്തിയത്

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാറില്‍ കടത്തിയ 160 ലിറ്റര്‍ കര്‍ണാടക മദ്യവുമായി യുവാവ് അറസ്റ്റില്‍; എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കു നേരെ നഗ്നത പ്രദര്‍ശിപ്പിച്ച് മലം എറിഞ്ഞു, സ്ഥിരം കുറ്റവാളി അണ്ണിപ്രഭാകരനെ കേസില്‍ പ്രതി ചേര്‍ത്തു

You cannot copy content of this page