ബദിയഡുക്ക: പള്ളത്തടുക്ക എ.യു.പി സ്കൂളിനടുത്തെ അബ്ദുല്‍ ലത്തീഫിന്റെ വീട്ടുപറമ്പിലെ വരിക്കപ്ലാവില് ഒരു ഞെട്ടില്‍ 13 ചക്ക വിളഞ്ഞു നില്ക്കുന്നു. ചക്കക്കുല കാണാന്‍ നാട്ടുകാരും കൂട്ടമായെത്തുന്നുണ്ട്. പണ്ടത്തെ കൂട്ടു കുടുംബത്തിന്റെ കൂട്ടായ്മ നാട്ടുകാരെ ഓര്‍മ്മിപ്പിക്കാനാവും പ്ലാവ് ഈ പണി പറ്റിച്ചിരിക്കുന്നതെന്നു കാണികള്‍ അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഇതേ സീസണില്‍ മീപ്പുഗുരിയിലെ ജയനാരായണന്‍ തായന്നൂരിന്റെ പറമ്പിലും ഇതേ പോലെ വരിക്കപ്ലാവു കായ്ച്ചിരുന്നുവെന്നു കാണികള്‍ അനുസ്മരിച്ചു. ചക്ക വിളഞ്ഞു കൊണ്ടിരിക്കെ അനുഭവപ്പെട്ട മഴ വരിക്കച്ചക്കയുടെ രുചി കുറച്ചിട്ടുണ്ടാവുമെന്നും കാണികള്‍ പറയുന്നുണ്ട്.
