-പി പി ചെറിയാന്‍
ഷുഗര്‍ ലാന്‍ഡ്(ടെക്‌സസ്): ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ പി ജോര്‍ജ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചു.
ബുധനാഴ്ച രാവിലെ ഷുഗര്‍ ലാന്‍ഡ് ഹോട്ടലില്‍ നടന്ന പത്രസമ്മേളനത്തില്‍ ജോര്‍ജ് പാര്‍ട്ടി മാറ്റം ഔദ്യോഗിക പ്രഖ്യാപിച്ചു.
ഡെമോക്രാറ്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം അധികാരമേറ്റ 2019 ജനുവരി മുതല്‍ ജോര്‍ജ് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ കൗണ്ടി ജഡ്ജിയായി സേവനമനുഷ്ഠിക്കുകയായിരുന്നു
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഡെമോക്രാറ്റിക് പാര്‍ട്ടി അഴിമതി നിറഞ്ഞതും തീവ്രവുമായ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളുടെയും നിലപാടുകളുടെയും കേന്ദ്രമായി മാറിയിരിക്കുന്നുവെന്ന് ബോധ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണിതെന്ന് അദ്ദേഹം പറഞ്ഞു.