കൊച്ചി: എറണാകുളം നഗരത്തിൽ സിപിഎം സംഘടിപ്പിച്ച യുദ്ധ വിരുദ്ധ റാലിയിൽ ഇസ്രയേൽ അനുകൂല മുദ്രാവാക്യങ്ങളുമായി ബഹളമുണ്ടാക്കിയ 52 വയസ്സുകാരിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. മട്ടാഞ്ചേരി സ്വദേശി നീത ബ്രൈറ്റ് ഫെർണാണ്ടസിനെയൊണ് സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് സംഘടിപ്പിച്ച റാലിക്കിടെയാണ് സംഭവം. റാലിയുടെ സമീപമെത്തിയ നീത മുദ്രാവാക്യം വിളിക്കുകയും ഇസ്രയേൽ പതാക ഉയർത്തി കാട്ടുകയും ചെയ്തു. ഇതോടെ സംഘർഷം ഒഴിവാക്കാൻ പൊലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. റാലി നടത്തി വഴി തടസ്സപ്പെടുത്തിയതിനു സിപിഎം നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.
