കണ്ണൂര്‍: കക്കാട് പുഴയില്‍ കാല് തെറ്റി വീണ ഒന്‍പത് വയസ്സുകാരന് ദാരുണാന്ത്യം. കക്കാട് സ്വദേശി നാഷിദ് ആണ് മരിച്ചത്. കളിക്കുന്നതിനിടെ കാല് തെറ്റിയ കുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരും ഫയര്‍ഫോഴ്സും രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്സാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.വി പി മഹമൂദ് ഹാജി മെമ്മോറിയല്‍ സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാര്‍ഥിയാണ്. നസീറാണ് മരിച്ച നാഷിദിന്റെ പിതാവ്. മാതാവ്: സാഹിദ. ഒരു സഹോദരിയുണ്ട്. മൂന്ന് ദിവസമായി കണ്ണൂരില്‍ മഴ ശക്തമായതിനാല്‍ കക്കാട് പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ബുധനാഴ്ച മഴക്ക് നേരിയ ശമനമുണ്ടായിരുന്നു. വെള്ളക്കെട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദിവസങ്ങളായി കക്കാട്- പള്ളിപ്രം- മുണ്ടയാട് റോഡില്‍ ഗതാഗതം നിലച്ചിരുന്നു.
