പാലക്കാട്: മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്നു ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പി കഷണം കണ്ടെത്തിയ സംഭവത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അന്വേഷണത്തിനു ഉത്തരവിട്ടു. മണ്ണാര്‍ക്കാട് സ്വദേശി ആസിഫിന്റെ മകനാണ് ഗുളിക ലഭിച്ചത്. പനിയുള്ളതിനാല്‍ പാരസെറ്റമോള്‍ ഗുളിക പകുതി കഴിക്കാന്‍ നിര്‍ദേശിച്ചു. വീട്ടില്‍ വന്ന് ഗുളിക രണ്ടായി ഒടിച്ചപ്പോഴാണ് കമ്പിക്കഷണം കണ്ടത്.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹെല്‍ത്ത് സെന്ററിലെത്തി പരിശോധന നടത്തും. ഗുളികയുടെ വിതരണം എവിടെ നിന്നാണെന്നും സ്റ്റോക്ക് ഉള്‍പ്പെടെ കാര്യങ്ങളും പരിശോധിക്കും.
മരുന്ന് കമ്പനിക്കെതിരെ ആരോഗ്യ വകുപ്പിന് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു. കമ്പനിക്കെതിരെ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും പരാതി കൊടുക്കുമെന്ന് മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീറും വ്യക്തമാക്കി.
