നടി കാവ്യ മാധവന്റെ പിതാവ് നീലേശ്വരം പള്ളിക്കര സ്വദേശി പി മാധവൻ ചെന്നൈയിൽ അന്തരിച്ചു, സംസ്കാരം കൊച്ചിയിൽ

ചെന്നൈ: നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) ചെന്നൈയിൽ അന്തരിച്ചു. നീലേശ്വരം പള്ളിക്കര സ്വദേശിയും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്നു. ഭാര്യ: ശ്യാമള. മകൻ: മിഥുൻ (ഓസ്ട്രേലിയ). മരുമക്കൾ: റിയ (ഓസ്ട്രേലിയ), നടൻ ദിലീപ്. ബാലതരാമായി കാവ്യ വെള്ളിത്തിരയിലെത്തിയതു മുതല്‍ മകള്‍ക്ക് പിന്തുണയുമായി മാധവന്‍ കൂടെയുണ്ടായിരുന്നു. മകള്‍ മഹാലക്ഷ്മിയുടെ പഠനാര്‍ഥം കാവ്യ ചെന്നൈയിലേക്ക് താമസം മാറിയപ്പോള്‍ മാധവനും കൂടെപ്പോവുകയായിരുന്നു. കാവ്യയുടെ സഹോദരനായ മിഥുനും കുടുംബവും ഓസ്ട്രേലിയയില്‍ നിന്ന് എത്തിയതിന് ശേഷം 19 നാണ് സംസ്‌കാരം. കൊച്ചി ഇടപ്പള്ളിയിലാണ് …

കോഴിക്കോട് മെഡിക്കൽ കോളജിൽ തലയോട്ടിയും അസ്ഥികൂടവും ഉപേക്ഷിച്ച നിലയിൽ; ഫൊറൻസിക് പരിശോധന നടത്തും

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ തലയോട്ടിയും അസ്ഥികൂടവും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മെഡിക്കൽ കോളജിലെ മാലിന്യ സംസ്കരണ പ്ലാന്റിനു സമീപമാണ് തിങ്കളാഴ്ച ഉച്ചയോടെ തലയോട്ടിയും അസ്ഥികൂടവും കണ്ടത്. ഒരു വലിയ സഞ്ചിയിലാണ് ഇവ ഉണ്ടായിരുന്നത്. തുടർന്ന് സുരക്ഷാ ജീവനക്കാർ വിവരം അറിയിച്ചതോടെ മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു.അസ്ഥികൂടത്തിലും മറ്റും മാർക്കർപേന ഉപയോഗിച്ച് വരച്ചിട്ടുണ്ട്. പഠനാവശ്യത്തിന് ഉപയോഗിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഫൊറൻസിക് പരിശോധന നടത്തുന്നതോടെ ഇതു സംബന്ധിച്ച് വ്യക്തത ലഭിക്കും. സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസ് നൽകുന്ന …

ഇസ്രയേൽ-ഇറാൻ സംഘർഷം: ടെഹ്റാനിൽ നിന്ന് ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നു, 110 വിദ്യാർഥികളുമായി അർമീനിയൻ അതിർത്തിയിലേക്കു ബസ് യാത്ര തിരിച്ചു

ടെഹ്റാൻ/ടെൽഅവീവ്: ഇറാൻ തലസ്ഥാനമായ ടെഹ്റാൻ പിടിക്കാൻ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിനു പിന്നാലെ ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. 3000 വിദ്യാർഥികൾ ഉൾപ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാർ ഇറാനിലുണ്ടെന്നാണ് കണക്ക്. ഒരു സംഘത്തെ ഉടൻ അർമേനിയയിലേക്ക് മാറ്റും. ഇറാൻ വ്യോമാതിർത്തി അടച്ചതിനാൽ വിമാനമാർഗം ഒഴിപ്പിക്കുക സാധ്യമല്ലാത്തതിനാൽ കരമാർഗമാകും ഇവരെ മാറ്റുക. ഇതിന്റെ ഭാഗമായി 110 വിദ്യാർഥികളുമായി ഒരു ബസ് അർമീനിയയിലേക്കു യാത്ര തിരിച്ചെന്നാണ് വിവരം. ഇവിടെനിന്നും വിമാനമാർഗം ഇന്ത്യയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. നേരത്തേ ഇതുസംബന്ധിച്ച് അർമീനിയൻ വിദേശകാര്യമന്ത്രിമായി ഇന്ത്യൻ വിദേശകാര്യമന്ത്രി …

റെഡ് അലർട്ട്; കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

കാസർകോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. മുമ്പ് നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും (പ്രൊഫഷണൽ, സർവകലാശാലാ, മറ്റു വകുപ്പ് പരീക്ഷകൾ ഉൾപ്പെടെ) പദ്ധതി പ്രകാരം തന്നെ നടക്കും. പരീക്ഷാ സമയങ്ങളിൽ മാറ്റമില്ലെന്നും അറിയിപ്പിൽ പറയുന്നു.ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും …