കാസർകോട്: ഒന്നരകിലോ കഞ്ചാവുമായി പിടിയിലായ കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. പടന്നയിൽ താമസിക്കുന്ന റത്തീക്കി(54)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട് ) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. 2020 ഫെബ്രുവരി 12ന് രാവിലെ 10 മണിക്ക് പടന്ന ഗവ. ആശുപത്രിക്ക് സമീപം വെച്ചാണ് നീലേശ്വരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എ സാദിഖും സംഘവും പ്രതിയെ ഒന്നര കിലോ കഞ്ചാവുമായി പിടികൂടിയത്. തുടർന്ന് അന്വേഷണം നടത്തിയത് കാസർകൊട് അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായ വിനോദ് ബി നായർ, ഡി. ബാലചന്ദ്രൻ എന്നിവരായിരുന്നു. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി ചന്ദ്രമോഹൻ, അഡ്വ.എം ചിത്രകല എന്നിവർ ഹാജരായിരുന്നു.
