തിരുവനന്തപുരം: വിമാനാപകടത്തില്‍ മരണപ്പെട്ട രഞ്ജിത ജി.നായരെ അവഹേളിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയര്‍ സൂപ്രണ്ട് എ.പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ ആരംഭിക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് റവന്യു മന്ത്രി കെ.രാജന്‍ നിര്‍ദേശം നല്‍കി. വിമാനാപകടത്തില്‍ അനുശോചിച്ച് മറ്റൊരാള്‍ ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ കമന്റായാണ് ഇയാള്‍ രഞ്ജിതയെ അപമാനിക്കുന്ന വിധത്തില്‍ പോസ്റ്റിട്ടത്. ജാതീയമായ പരാമര്‍ശങ്ങളും അശ്ലീല പരാമര്‍ശങ്ങളും നടത്തിയാണ് ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ രഞ്ജിതയെ അപാനിച്ചത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകളുയര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
വിഷയം ശ്രദ്ധയില്‍പ്പെട്ടയുടനെ റവന്യു മന്ത്രി പവിത്രനെ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടിരുന്നു. അതിനു ശേഷമാണ് ഇപ്പോള്‍ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സര്‍വീസ് റൂള്‍ പ്രകാരമുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷനര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയത്. നടപടിയുടെ ഭാഗമായി പവിത്രനു മെമ്മോ നല്‍കുന്നതാണ് ആദ്യ നടപടി. മെമ്മോയ്ക്ക് മറുപടി ലഭിച്ച ശേഷം മറ്റുനടപടികളിലേക്കു കടക്കും.
