മീനുകളെ കൊല്ലുമ്പോള്‍ അവയ്ക്ക് 20 മിനുട്ട് വരെ കഠിനവേദനയുണ്ടാകും; പഠനം

റെയിന്‍ബോ ട്രൗട്ട് പോലുള്ള മത്സ്യങ്ങളെ കൊല്ലുമ്പോള്‍ അവയ്ക്ക് രണ്ട് മുതല്‍ 20 മിനിറ്റ് വരെ കഠിനമായ വേദന അനുഭവപ്പെടുമെന്ന് പുതിയ പഠനം. സയന്റിഫിക് റിപ്പോര്‍ട്ടേഴ്‌സിന്റെ എന്ന ജേണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മത്സ്യങ്ങളെ അറുക്കുന്നതിനുള്ള ഒരു സാധാരണ രീതിയായ എയര്‍ എസ്ഫിക്സിയേഷന്‍ ഉപയോഗിച്ച് മത്സ്യങ്ങളെ കൊല്ലുന്നത് കേന്ദ്രീകരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. ഈ പ്രക്രിയയിലൂടെ റെയിന്‍ബോ ട്രൗട്ടിനെ കൊല്ലുമ്പോള്‍ ശരാശരി 10 മിനിറ്റോളം മിതമായതോ, തീവ്രമായതോ ആയ വേദന അനുഭവപ്പെടുമെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
മത്സ്യത്തെ പിടിച്ച് ഐസില്‍ ഇടുന്നത് മത്സ്യത്തിന് കൂടുതല്‍ വേദന ഉണ്ടാക്കും. ഇപ്രകാരം ചെയ്യുമ്പോള്‍ മത്സ്യത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പതുക്കെയാകുന്നു. അതുപോലെ താഴ്ന്ന താപനില അബോധാവസ്ഥയിലെത്തുന്ന സമയം വൈകിപ്പിക്കുകയും ചെയ്യുന്നു. ഇത് ഇവയുടെ ദുരിതം വര്‍ധിപ്പിക്കുകയാണ് ചെയ്യുകയെന്നും പഠനത്തില്‍ സൂചനയുണ്ട്. കൊല്ലുന്നതിന് മുന്‍പായി ഇവയെ ബോധം കെടുത്തുന്നതിനായി ഇലക്ട്രിക് സ്റ്റണിങ് നടത്തിയാല്‍ മത്സ്യം അനുഭവിക്കുന്ന വേദനകുറയ്ക്കാന്‍ കഴിയുമെന്നും പറയുന്നു. തങ്ങളുടെ കണ്ടുപിടിത്തം മനുഷ്യരുടെ ഭക്ഷണാവശ്യത്തിനായി കൊല്ലപ്പെടുന്ന മത്സ്യങ്ങളുടെ ക്ഷേമത്തിന് പ്രയോജനപ്പെട്ടേക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.
ലോക മെമ്പാടുമുള്ള മത്സ്യഇനമാണ് റെയിന്‍ബോ ട്രൗട്ട്

.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page