തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ കടയില്‍ സാമ്പത്തിക തിരുമറി നടത്തിയ യുവതികള്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി. കടയിലെ 3 ജീവനക്കാരുടെ അക്കൗണ്ടിലായി ഒരു വര്‍ഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ക്ക് പിന്തുണ അറിയിച്ച് ഫേസ് ബുക്കില്‍ കുറിച്ചത്. സ്ഥാപനത്തില്‍ നിന്ന് പണം വകമാറ്റിയിട്ടുണ്ടെങ്കില്‍ തൊഴിലുടമക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാവുന്നതാണെന്നും. അല്ലാതെ
തൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തികയല്ല ചെയ്യണ്ടതെന്നും ബിന്ദു പറയുന്നു. .ആള്‍ക്കൂട്ട വിചാരണ കുറ്റകരമാണ്. പെണ്‍കുട്ടികള്‍ ചെയ്ത കുറ്റകൃത്യം ദളിതരുടെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമം നടക്കുന്നതായും ബിന്ദു അമ്മിണി ഫേസ് ബുക്കില്‍ കുറിച്ചു.
ദിയയുടെ സ്ഥാപനത്തില്‍ ടാക്‌സ് തട്ടിപ്പ് നടന്നിരുന്നോ എന്നത് കൂടി അന്വേഷിച്ചാല്‍ ബോധ്യപ്പെടാവുന്നതാണ് ഇതൊക്കെയെന്നും ബിന്ദു അമ്മിണി കുറിച്ചു.







