ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, കുമ്പളയിൽ പതിനഞ്ചോളം ഇരുചക്ര വാഹനങ്ങൾ പൊലീസ് പിടികൂടി

കാസർകോട്: വർദ്ധിച്ചുവരുന്ന വാഹന അപകടങ്ങളെ തുടർന്ന് കുമ്പളയിൽ നിയമലംഘനം നടത്തുന്നവർക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. ബന്തിയോട്ട് ടൗണിൽ ഡി വൈ എസ് പി സി കെ സുനിൽകുമാറിന്റെയും എസ് ഐ കെ ശ്രീജേഷിന്റെയും നേതൃത്വത്തിൽ 15 ഓളം ഇരുചക്ര വാഹനങ്ങളെ പിടികൂടി. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചവരെയാണ് പിടികൂടിയത്. വാഹനങ്ങളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കുട്ടി ഡ്രൈവർമാർ വാഹനം ഓടിച്ചു അപകടം വരുത്തുന്നത് വർദ്ധിച്ചുവരികയാണ്. വാഹനാപകടങ്ങൾ കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുചക്രവാഹങ്ങൾക്കെതിരെ നടപടി ആരംഭിച്ചത്. വരും ദിവസങ്ങളിലും നടപടി കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മേല്‍മട്ടലായി മഹാശിവ ക്ഷേത്ര കവര്‍ച്ച:കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയില്‍, കവര്‍ച്ച നടത്താന്‍ ഒരു മാസക്കാലം തങ്ങിയത് ജെ.ടി.എസിനു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍

You cannot copy content of this page