കാസര്‍കോട്: അസുഖം മൂലം ചികില്‍സിയിലായിരുന്ന പാലക്കാട്ടെ ഫിഷറീസ് ഡപ്യൂട്ടി ഡയരക്ടര്‍ മരിച്ചു. കയ്യൂര്‍ പലോത്ത് സ്വദേശി പി.വി. സതീശന്(50)ആണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖം മൂലം മംഗളൂരുവിലെ ആശുപത്രിയില്‍ ചികില്‍സിയിലായിരുന്നു. ചൊവ്വാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം കയ്യൂരിലെ പൊതുശ്മശാനത്തില്‍ നടക്കും. മുമ്പ് അഞ്ചുവര്‍ഷത്തോളം കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറായി സേവനം ചെയ്തിരുന്നു. പരേതനായ വി.കണ്ണന്റെയും പിവി കാര്‍ത്യായനിയുടെയും മകനാണ്. ഭാര്യ: വിന്നി (സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് കാസര്‍കോട്). മക്കള്‍: ശ്രീദത്ത്, ശ്രീനിധി. സഹോദരന്: പിവി സുനില്‍(അധ്യാപകന്, ചായ്യോത്ത് ഹൈസ്കൂള്‍).
