നീര്‍ച്ചാലില്‍ ബൈക്കിടിച്ച് ലോട്ടറിത്തൊഴിലാളി മരിച്ചു

കാസര്‍കോട്: നീര്‍ച്ചാലില്‍ ബൈക്കിടിച്ച് ലോട്ടറിത്തൊഴിലാളിയായ ഗൃഹനാഥന്‍ മരിച്ചു. കണ്ണൂര്‍ ആലക്കോട് സ്വദേശി കാപ്പിമല ഹൗസിലെ സാജു ജോര്‍ജാ(61)ണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെ വിഎം നഗര്‍ അപ്പര്‍ ബസാര്‍ നീര്‍ച്ചാലില്‍ വച്ചാണ് അപകടം നടന്നത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സ്വദേശത്തേക്ക് കൊണ്ടുപോകും. വര്‍ഷങ്ങളായി നീര്‍ച്ചാലിയും പരിസരപ്രദേശങ്ങളിലുമായി നടന്ന് ലോട്ടറി വില്‍പ നടത്തി വരികയായിരുന്നു. പരേതനായ ജോര്‍ജിന്റെയും മേഴ്‌സിയുടെയും മകനാണ്. മകള്‍: ശ്രുതി. സഹോദരന്‍: രാജു ജോര്‍ജ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ചെര്‍ക്കളയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് പടിയത്തടുക്ക സ്വദേശിക്ക് പരിക്ക്; പ്രകോപനം കാണിച്ച കാര്‍ യാത്രക്കാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചു; വിവരം അറിഞ്ഞെത്തിയ എസ് ഐയെയും സംഘത്തെയും കാര്‍ യാത്രക്കാരന്‍ ആക്രമിച്ചു; നിരവധി കേസുകളില്‍ പ്രതിയായ പനത്തടി സ്വദേശി അറസ്റ്റില്‍

You cannot copy content of this page