അഴീക്കലിന് സമീപം പുറംകടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചു, 40 കണ്ടെയ്‌നറുകള്‍ കടലില്‍ പതിച്ചു, രക്ഷാപ്രവര്‍ത്തനത്തിന് കപ്പല്‍ പുറപ്പെട്ടു

കോഴിക്കോട്: അഴീക്കലിന് സമീപം പുറംകടലില്‍ ചരക്ക് കപ്പലിന് തീപിടിച്ചതായി വിവരം. 40 കണ്ടെയ്നറുകള്‍ കടലില്‍ പതിച്ചു. ബേപ്പൂര്‍-അഴീക്കല്‍ തുറമുഖത്തുനിന്ന് 122 കിലോമീറ്റര്‍ അകലെയാണ് അപകടം. ഇന്നു രാവിലെയാണ് കപ്പല്‍ അപകടത്തില്‍പെട്ടതായി അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ശ്രീലങ്കന്‍ തീരത്തുനിന്ന് മുംബൈയിലേക്ക് പുറപ്പെട്ട കപ്പലില്‍ 22 ജീവനക്കാരുണ്ടെന്നാണ് വിവരം. 18 പേര്‍ തീ കണ്ട് കടലില്‍ ചാടി. പലര്‍ക്കും പൊള്ളലേറ്റതായും വിവരമുണ്ട്. തീപ്പിടിത്തത്തിനുള്ള കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. തായ്‌വാനിലെ വാന്‍ ഹായ് ലൈന്‍സ് ലിമിറ്റഡ് കമ്പനിയുടെതാണ് ചരക്ക് കപ്പല്‍. രക്ഷാപ്രവര്‍ത്തനം നടത്താന്‍ നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും കപ്പല്‍ സംഭവസ്ഥലത്തേയ്ക്ക് പുറപ്പെട്ടു. തീപിടിക്കാന്‍ സാധ്യതയുള്ള അപകടകരമായ വസ്തുക്കളാണ് കണ്ടെയ്‌നറുകളിലുളളതെന്ന് അഴീക്കല്‍ പോര്‍ട്ട് ഓഫീസിലെ അധികൃതര്‍ പറയുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page