-പി പി ചെറിയാന്‍
ടെന്നസി: ടെന്നസിയിലെ കോഫി കൗണ്ടിയിലെ തുള്ളഹോമ റീജ്യണല്‍ വിമാനത്താവളത്തിന് സമീപം ഒരു വിമാനം തകര്‍ന്നു വീണു. അപകടത്തില്‍ ആരും മരിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
20 യാത്രക്കാരും ജീവനക്കാരുമായി ഒരു സ്‌കൈഡൈവിംഗ് വിമാനമാണ് തകര്‍ന്നത്. പരിക്കേറ്റവര്‍ ചികിത്സയിലാണ്.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നു.