കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ

കോഴിക്കോട്: കുറ്റ്യാടിയിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ മയക്കുമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ. കോഴിക്കോട് കള്ളാട് സ്വദേശി ചേക്കു എന്ന അജ്നാസാണ് മംഗളൂരുവിൽ അറസ്റ്റിലായത്. കഴിഞ്ഞ മാസം 24നാണ് 2 കുട്ടികൾ ഇയാൾക്കെതിരെ കുറ്റ്യാടി പൊലീസിനെ സമീപിച്ചത്. പിന്നാലെ അജ്മീറിലേക്കു കടന്നു. ഇയാൾ തിരികെ കേരളത്തിലേക്കു വരുന്നതായി വിവരം ലഭിച്ചതിന്റെ തുടർന്നാണ് മംഗളൂരു റെയിൽവേ സ്റ്റേഷനിൽ വച്ച് പിടികൂടിയത്.കുറ്റാടിയിൽ ബെക്കാം എന്ന പേരിൽ ബാർബർ ഷോപ്പ് നടത്തപകയായിരുന്നു ഇയാൾ. നിലവിൽ 2 കുട്ടികളാണ് ഇയാൾക്കെതിരെ പരാതി നൽകിയിട്ടുള്ളത്. കൂടുതൽ കുട്ടികൾ ഇരയായിട്ട് ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
കാന്റീന്‍ വരാന്തയില്‍ നില്‍ക്കുകയായിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥികളെ ഗൗനിച്ചില്ല; ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു, ചവിട്ടി വീഴ്ത്തി, 15 പേര്‍ക്കെതിരെ കേസ്, സംഭവം കാസര്‍കോട് ഗവ. കോളേജില്‍
ഭര്‍തൃവീട്ടില്‍ കൊടിയ പീഡനം; സ്വന്തം വീട്ടില്‍ അഭയം തേടി എത്തിയ യുവതിയെ പിതാവ് ക്രൂരമായി മര്‍ദ്ദിച്ചു, ജീവനൊടുക്കാന്‍ ഇറങ്ങിത്തിരിച്ച യുവതിയെ നാട്ടുകാര്‍ രക്ഷിച്ചു, പൊലീസെത്തി ‘സഖി’യിലേക്ക് മാറ്റി, കുമ്പള പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കാസര്‍കോട്ട് ഡിജിപിയുടെ നേതൃത്വത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം; മയക്കുമരുന്ന്-മണല്‍ കടത്ത് സംഘങ്ങള്‍ക്കെതിരെ കനത്ത നടപടിക്ക് നിര്‍ദ്ദേശം ഉണ്ടായേക്കുമെന്ന് സൂചന

You cannot copy content of this page