കോഴിക്കോട്: ഫിസിയോ തെറാപ്പിക്കെത്തിയ കോളജ് വിദ്യാർഥിനിയോടു ലൈംഗികാതിക്രമം നടത്തിയ ഫിസിയോ തെറാപ്പിസ്റ്റ് അറസ്റ്റിൽ. കോഴിക്കോട് എരഞ്ഞിപ്പാലം ജവഹർ നഗറിലെ മെഡിസിറ്റിയിലെ ഫിസിയോ തെറാപ്പിസ്റ്റ് ഇടുക്കി മേരിഗിരി സ്വദേശി ഷിന്റോ തോമസ്(42) ആണ് പിടിയിലായത്. പെൺകുട്ടി നടക്കാവ് പൊലീസിനു നൽകിയ പരാതിയിന്മേലാണ് നടപടി. തോളിലെ വേദനയ്ക്കു ചികിത്സ തേടിയാണ് കോഴിക്കോട്ടെ ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ ബി-പെഡിനു പഠിക്കുന്ന വിദ്യാർഥിനി ഫിസിയോ തെറാപ്പി സെന്ററിൽ എത്തിയത്. ചികിത്സ ചെയ്യുന്ന മുറിയിൽ വച്ച് പ്രതി വിദ്യാർഥിനിയെ കയറി പിടിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
