നടൻ മോഹൻലാലിന്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു, വിട പറഞ്ഞത് മഹാനടനു പേരിട്ട ആൾ, സംസ്കാരം ഇന്ന്

കൊല്ലം: നടൻ മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരന്‍ ഗോപിനാഥൻ നായർ (93) അന്തരിച്ചു. ശനിയാഴ്ച പുലർച്ചെ അമൃതപുരിയിൽ ആയിരുന്നു അന്ത്യം. ആലപ്പുഴ ജില്ലാ സഹകരണ ബാങ്കിന്റെ മുൻ ജനറൽ മാനേജറായിരുന്നു. മോഹൻലാൽ എന്ന പേരും പ്യാരി ലാൽ എന്ന ജ്യേഷ്ഠന്റെ പേരും അമ്മാവൻ തിരഞ്ഞെടുത്തതാണെന്ന് മോഹൻലാൽ നാളുകൾക്ക് മുൻപ് ലേഖനത്തിലൂടെ പറഞ്ഞിരുന്നു.മാതാ അമൃതാനന്ദമയിയുടെ ഭക്തനും ആശ്രമത്തിലെ സജീവ പ്രവർത്തകനുമായിരുന്നു ഗോപിനാഥൻ നായർ. സംസ്കാര ചടങ്ങുകൾ ഞായറാഴ്ച വൈകുന്നേരം അമൃതപുരി ആശ്രമത്തിൽ നടക്കും.ഭാര്യ: രാധാഭായി. മകൾ: ഗായത്രി, മരുമകൻ: രാജേഷ്. ചെറുമകൾ: ദേവിക.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അമ്പലത്തറയിൽ കോടികളുടെ 2000 രൂപ നിരോധിത നോട്ട് പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്ത ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങിയ ബേക്കൽ പൊലീസ് പൊല്ലാപ്പിലായി; ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഫർണിച്ചറുകൾ തിരിച്ചു കൊടുത്തു

You cannot copy content of this page