കാസര്‍കോട്: മേയാന്‍ വിട്ട കുതിര ഓടുന്നതിനിടെ കാല്‍തെന്നി ആള്‍മറയില്ലാത്ത 15 കോല്‍ ആഴമുള്ള പൊട്ടകിണറ്റില്‍വീണു. കുതിരയ്ക്ക് രക്ഷകരായത് ഫയര്‍ഫോഴ്‌സും നാട്ടുകാരും. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ പിലിക്കോട് പുത്തിലോട്ടെ കെ വിജയന്റെ ഉടമസ്ഥതയിലുള്ള കുതിരയാണ് അബദ്ധത്തില്‍ കിണറില്‍ വീണത്. സ്വകാര്യ വ്യക്തിയുടെ ആള്‍മറിയില്ലാത്ത കിണറില്‍ വെള്ളം ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ വിവരത്തെ തുടര്‍ന്ന് തൃക്കരിപ്പൂരില്‍ നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സെത്തി. നാട്ടുകാരുടെ സഹായത്തോടെ അരമണിക്കൂര്‍ നേരത്തെ പരിശ്രമം കൊണ്ട് കുതിരയെ പുറത്തെത്തിച്ചു. കിണറില്‍ വീണ കുതിരയ്ക്ക് കാര്യമായ പോറലൊന്നും ഉണ്ടായില്ല. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ പ്രസാദ്, ഉദ്യോഗസ്ഥരായ പ്രശാന്ത്, അജിത്ത്, ഹരി, ജിത്തു, അഭിലാഷ്, ഹോംഗാര്‍ഡുമാരായ രവീന്ദ്രന്‍, മോഹനന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്.
