ആലപ്പുഴ: വീടിനു സമീപത്തെ വെള്ളക്കെട്ടിൽ വീണ് അഞ്ചാം ക്ലാസ് വിദ്യർഥി മരിച്ചു. കായംകുളം പുതിയ വിള പട്ടോളി മാർക്കറ്റ് പ്രദീപ് ഭവത്തിൽ പ്രദീപിന്റെ മകൻ അഭിജിത്(9) ആണ് മരിച്ചത്. കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാർ പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ വെള്ളക്കെട്ടിന് സമീപം കുട്ടിയുടെ ചെരുപ്പ് കണ്ടെത്തി. വെള്ളക്കെട്ടിൽ നടത്തിയ പരിശോധനയിൽ കുട്ടിയെ കണ്ടെത്തി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പല്ലന കുമാരനാശാൻ സ്കൂളിലെ വിദ്യാർഥിയാണ്. മാനസിക വൈകല്യമുള്ള കുട്ടിയാണ് അഭിജിത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
