പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി; പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണി, മാതൃസഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മാതൃസഹോദരന്‍ അറസ്റ്റില്‍. അയിരൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 40കാരനാണ് അറസ്റ്റിലായത്.
കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ഭാര്യ പിണങ്ങിപ്പോയതിനാല്‍ പ്രതിയായ യുവാവ് സഹോദരിക്കൊപ്പമാണ് താമസം. പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും എത്തുന്ന സമയത്ത് വീട്ടില്‍ മറ്റാരും ഉണ്ടാകാറില്ല. ഈ സമയത്താണ് പെണ്‍കുട്ടി നിരന്തരമായ പീഡനത്തിനു ഇരയായിരുന്നത്. പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പീഡനവിവരം പുറത്തു പറയാതിരുന്നതെന്നു പെണ്‍കുട്ടി പൊലീസിനു മൊഴി നല്‍കി. പോക്‌സോ പ്രകാരം അറസ്റ്റിലായ പ്രതിയെ ഞായറാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പയ്യന്നൂരില്‍ വീട്ടമ്മയുടെ കഴുത്തിനു കത്തി വച്ചു കവര്‍ന്ന ആഭരണങ്ങള്‍ കാഞ്ഞങ്ങാട്ട് കണ്ടെത്തി; ആദ്യം പഴയ ആഭരണങ്ങള്‍ മാറ്റി പുതിയത് വാങ്ങി, ഉടനെ തൊട്ടടുത്ത ജ്വല്ലറിയില്‍ വിറ്റു

You cannot copy content of this page